ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്റെ (102*) മിന്നും സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഹൈദരാബാദ് ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ 201 റണ്‍സെടുത്തു ലക്ഷ്യത്തിലെത്തി. <br /><br />David Warner overshadows Sanju Samson’s ton as SRH win by 5 wickets